ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോസി കുരിശിങ്കലിന്റെ അഭ്യര്‍ത്ഥന

08:44am 23/5/2016

Newsimg1_82711126
ചിക്കാഗോ: ഫോമയുടെ 2016- 18 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോസി കുരിശിങ്കലിന്റെ അഭ്യര്‍ത്ഥന.

ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച എനിക്ക് ഫോമയുടെ ജോയിന്റ് സെക്രട്ടറി, റീജണല്‍ വൈസ് പ്രസിഡന്റ്, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു.

ഫോമയുടെ തുടക്കംമുതല്‍ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതുകൊണ്ട് ഫോമയുടെ വിവിധ അംഗസംഘടനകളിലുള്ള ഈ സുഹൃത്തുക്കളാണ് എന്റെ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പ്രേരക ശക്തി. ചിക്കാഗോയിലുള്ള മലയാളി ജനതയുടെ ചിരകാല അഭിലാഷമാണ് ഒരു നല്ല കണ്‍വന്‍ഷന് വേദിയാകുകയെന്നുള്ളത്. ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ചിക്കാഗോയില്‍ നിന്നു മത്സരിക്കുന്ന ബെന്നി വാച്ചാച്ചിറയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും, ചിക്കാഗോ കണ്‍വന്‍ഷന്‍ ഒരു വന്‍ വിജയമാക്കുക എന്നുള്ളതുമാണ് എന്റെ കര്‍ത്തവ്യം എന്നു ഞാന്‍ കരുതുന്നു. ഒരു ഗവണ്‍മെന്റ് സ്ഥാപനത്തില്‍ അക്കൗണ്ടിംഗ് ഉദ്യോഗസ്ഥനായിരുന്ന എന്റെ പ്രവര്‍ത്തന പരിചയം ഫോമയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ ഫോമയുടെ എല്ലാ ആദരണീയരായ സമ്മതിദായകരും എന്നെ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. – എന്ന് ജോസി കുരിശി­ങ്കല്‍.