ഫോമാ മെട്രോ റീജന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫിനെ തെരഞ്ഞെടുത്തു

Newsimg1_14003329
ഫ്‌ളോറിഡ: 2016-18 കാലയളവിലേക്കുള്ള ഫോമാ മെട്രോ റീജന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫിനെ ഫ്‌ളോറിഡയില്‍ നടന്ന കണ്‍വന്‍ഷനില്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. ഇതിനു സഹായിച്ച റീജിയനിലെ എല്ലാ ഫോമാ പ്രവര്‍ത്തകരോടും, പ്രത്യേകിച്ച് ഒരു കണ്‍വന്‍ഷന്‍ ഡെലിഗേറ്റ് ആയും, ഒരു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും നോമിനേറ്റ് ചെയ്ത, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ്‌ഐലന്റ് ഭാരവാഹികളോടുള്ള എല്ലാവിധ കടപ്പാടും അറിയിക്കുന്നതായി വര്‍ഗീസ് കെ. ജോസഫ് പറഞ്ഞു. ആത്മവിശ്വാസവും, പ്രവര്‍ത്തനശൈലിയും, സുഹൃദ്ബന്ധങ്ങളുമാണ് എന്നെ ഈ മത്സരത്തിന് നയിച്ചത്. ഈ മത്സരത്തില്‍ ജയിച്ചുവന്ന ഫോമയുടെ ഉന്നത നേതാക്കന്മാരോടുകൂടി, സംഘടനയുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കും. ഈ ആഗ്രഹം നേതാക്കന്മാരെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ഫോമയുടെ കഴിഞ്ഞകാല നേതൃത്വം തുടങ്ങിവെച്ച ജീവകാരുണ്യ പ്രവത്തനങ്ങള്‍ പുതിയ നേതൃത്വം പിന്‍തുടരുമെന്ന് വിശ്വസിക്കുന്നു. അതുപോലെ ജനങ്ങള്‍ക്ക് നന്മചെയ്യുന്ന ഒരു സംഘടനയായി തുടരുമെന്ന് നമുക്ക് ആശിക്കാം. ഫ്‌ളോറിഡ കണ്‍വന്‍ഷന്‍ വളരെ സ്‌നേഹവും, സമാധാനവും, സാഹോദര്യവും നിറഞ്ഞതായിരുന്നു. അത് എക്കാലവും നിലനില്‍ക്കട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നതായും വര്‍ഗീസ് കെ. ജോസഫ് പറ­ഞ്ഞു.