ഫോമാ ഷിക്കാഗോ വൈസ് പ്രസിഡന്റ് ബിജി ഇടാട്ടിനെ അനുമോദിച്ചു

12.30 AM 01-09-2016
unnamed (4)
ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: മയാമിയിലെ ഡ്യുവല്‍ ബീച്ച് റിസോര്‍ട്ടില്‍ നടന്ന ഫോമയുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍, 2016- 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജി ഫിലിപ്പ് ഇടാട്ടിനെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഓഗസ്റ്റ് 28-നു ഞായറാഴ്ച വൈകിട്ട് അദ്ദേഹത്തിന്റെ വസതിയില്‍ കൂടിയ വിജയാഘോഷ പരിപാടിയില്‍ അനുമോദിച്ചു.

ഷിക്കാഗോ മലയാളികള്‍ തന്നിലര്‍പ്പിച്ച വിശ്വാസം ഒരു അംഗീകാരമായി കാണുന്നുവെന്നു ബിജി എടാട്ട് പറയുകയുണ്ടായി. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട രണ്ടുവര്‍ഷക്കാലം ഫോമ ഷിക്കാഗോ റീജിയന്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും, 2018-നു ഷിക്കാഗോയില്‍ നടക്കുന്ന ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമായി മാറ്റുമെന്നും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഷിക്കാഗോയിലെ ഫോമാ പ്രവര്‍ത്തകരുടേയും അഭ്യുദയകാംക്ഷികളുടേയും സുഹൃത്തുക്കളുടേയും സഹകരണവും പിന്തുണയും അദ്ദേഹം തന്റെ മറുപടി പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നാഷണല്‍ കമ്മിറ്റി മെമ്പര്‍ പീറ്റര്‍ കുളങ്ങര, മുന്‍ ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളരിക്കമുറി, ഫോമ മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് , ജോര്‍ജ് മാത്യു (ബാബു), ബിജു ഫിലിപ്പ്, ജോണ്‍ പാട്ടപ്പതി, ടോമി അംബേനാട്ട്, ബിജി സി. മാണി, ഹെറാള്‍ഡ് ഫിഗുരേദോ, ജോസ് ആന്റണി പുത്തന്‍വീട്ടില്‍, സിനു പാലയ്ക്കത്തടം, രാജു നെടിയകാലായില്‍, ഷാജി എടാട്ട്, ജീന്‍ പുത്തന്‍പുരയ്ക്കല്‍, ബിജു തോമസ്, സച്ചിന്‍ സാജന്‍, സാജന്‍ ഉറുമ്പില്‍, വര്‍ക്കി സാമുവേല്‍, സജി വെള്ളറയ്ക്കല്‍, തോമസ് വിരുത്തിക്കുളങ്ങര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.