ഫോമ എമ്പയര്‍ റീജിയന് പുതിയ നേതൃത്വം, പ്രദീപ് നായര്‍ റീജിയണ്‍ വൈസ് പ്രസിഡന്റ്

07:40 am 26/11/2016
Newsimg1_17999027
റീജിയന്‍ സെക്രട്ടറിയായി ശ്രീ സന്‍ജു കളത്തിപ്പറമ്പിലിനെയും ട്രഷറായി നിഷാദ് പൈതുതറയിലിനെയും മുംബൈ പാലസില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു. റീജിയണ്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാനായി റോയി ചെങ്ങന്നൂര്‍, കോചെയര്‍മാനായി നിഷാന്ത് നായര്‍, റീജിയണ്‍ ഈവന്റ് കോര്‍ഡിനേറ്ററായി ബിജു ഉമ്മന്‍, യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് പ്രതിനിധിയായി ലിബി മോന്‍ എബ്രഹാം, പി ആര്‍ ഓ ആയി ജെയ്മാത്യൂ എന്നിവരേയും തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

സുരേഷ് മുണ്ടക്കല്‍ (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ജോഫ്രിന്‍ ജോസ് (ചാരിറ്റി ഫണ്ട് റേസ് ചെയര്‍മാന്‍), സലീം, തോമസ് കോശി, ഗോപി കുറുപ്പ്, തോമസ് ജോര്‍ജ്ജ്, ഫിലിപ് ചെറിയാന്‍, ജേക്കബ് കോശി, ഷിനു ജോസഫ്, ഷോബി ഐസക്, സുരേഷ് നായര്‍, രാജേഷ് പിള്ള, സന്‍ജു കുറുപ്പ്, വിജയാ കുറുപ്പ്, മാത്യൂ പി തോമസ്,ജി.കെ നായര്‍, തോമസ് മാത്യൂ, ബെന്‍ കൊച്ചിക്കാരന്‍, ഷിജു കളത്തില്‍, ടോം സി തോമസ്, സണ്ണി പൗലോസ്, എം.എ മാത്യൂ, എന്‍.കെ സോമന്‍ (ഡെലിഗേറ്റുകള്‍)

ഫോമാ റീജിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രദീപ് നായരുടെ നേതൃത്വത്തിലുള്ള ടീമിന് ഫോമ മുന്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗ്ഗീസ് (സലീം), ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ തോമസ് കോശി നാഷണല്‍ കമ്മിറ്റി അംഗം എ,വി വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എമ്പയര്‍ റീജിയന്റെ 2016 2018 വര്‍ഷങ്ങളിലെ പ്രവര്‍ത്തന ഉദ്ഘാടനം ജനുവരി 7ന് നടക്കും. ഫോമ സബ്കമ്മിറ്റി തെരഞ്ഞെടുപ്പും അടുത്ത സമ്മേളനത്തില്‍ നടത്തപ്പെടും. ഫോമാ മുന്‍ നാഷണല്‍ കമ്മിറ്റി അംഗം തോമസ് മാത്യൂ, മുന്‍ ജോയിന്റെ ട്രഷറര്‍ ജോഫ്രിന്‍ ജോസ്,വൈ.എം.എ പ്രസിഡന്റ് ഷോബി ഐസക്, കുര്യാക്കോസ് വര്‍ഗ്ഗീസ്, ഷിജു കളത്തില്‍, ഷിനു ജോസഫ്, സുരേഷ് നായര്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്കി.

പ്രദീപ് നായര്‍ റീജണല്‍ വൈസ് പ്രസിഡന്റ് അറിയിച്ചതാണിത്