ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലാലി കളപ്പുരയ്ക്കലിന്റെ അഭ്യര്‍ത്ഥന

01:29pm 29/6/2016

Newsimg1_23089120
അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2016 ജൂലൈ 7,8,9,10 തീയതികളില്‍ ഫ്‌ളോറിഡയിലെ മിയാമി ബീച്ച് റസ്റ്റോറന്റില്‍ വച്ചു നടക്കുന്നു. തദവസരത്തില്‍ നടക്കുന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം വിനീതമായി അറിയിക്കട്ടെ.

നമ്മുടെ ഒന്നിച്ചുള്ള കൂട്ടായ്മ അത് ജാതിയുടേതോ, മതത്തിന്റേയോ മതില്‍ക്കെട്ടുകള്‍ ഇല്ലാതെ സ്‌നേഹത്തിന്റേയും സേവനത്തിന്റേയും നന്മയുടേയും വഴിയേ ആയിരിക്കണം. നമ്മുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയും പുരോഗതിയുമാണ്. ആ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കുമെന്ന് ഈ അവസരത്തില്‍ ഞാന്‍ ഉറപ്പു തരുന്നു. അതോടൊപ്പം നിങ്ങള്‍ ഏവരേയും കുടുംബസമേതം ഈ കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഏവരുടേയും പിന്തുണ അഭ്യര്‍ത്ഥിച്ചുകൊ ണ്ട്, വിനയത്തോടെ, നിങ്ങളെ സ്‌നേഹിക്കുകയും, ഫോമയെ സ്‌നേഹിക്കുകയും ചെയ്യുന്ന ലാലി കളപ്പുരയ്ക്കല്‍.