ഫോമ ഷിക്കാഗോ റീജണല്‍ കമ്മിറ്റി രൂപീകരിച്ചു

03:16 pm 12/11/2016

Newsimg1_69684675
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജണിന്റെ പ്രഥമ യോഗം റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ മോര്‍ട്ടന്‍ഗ്രോവില്‍ വച്ചു നടത്തപ്പെട്ടു. 2016- 18 കാലയളവിലേക്കുള്ള ഷിക്കാഗോ റീജണിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു കമ്മിറ്റി ഈ പ്രഥമ യോഗത്തില്‍ വച്ചു രൂപീകരിക്കപ്പെട്ടു.

ഷിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും മുന്‍ ഫോമ നാഷണല്‍ കമ്മിറ്റി അംഗവുമായ ഡോ. സാല്‍ബി പോള്‍ ചേന്നോത്തിനെ ഷിക്കാഗോ റീജണിന്റെ സെക്രട്ടറിയായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. സംഘടനാ രംഗത്തും സാമുദായിക രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചതും മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ ജോണ്‍ പാട്ടപ്പതി ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. പി.ആര്‍.ഒ ആയി സിനു പാലയ്ക്കത്തടം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജോയിന്റ് സെക്രട്ടറിയായി ആഷ്‌ലി ജോര്‍ജും, അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി സ്റ്റാന്‍ലി കളരിക്കമുറിയും, മെമ്പര്‍മാരായി ഗ്ലാഡ്‌സണ്‍ വര്‍ഗീസും സണ്ണി വള്ളിക്കളവും തെരഞ്ഞെടുക്കപ്പെട്ടു. യുവജന കോര്‍ഡിനേറ്റര്‍മാരായി മനു നൈനാന്‍, ജീന്‍ പുത്തന്‍പുരയ്ക്കല്‍, ഷിനു രാജപ്പന്‍, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായി സജി വെള്ളാരംകാലിയില്‍, സച്ചിന്‍ ഉറുമ്പില്‍, ദാസ് രാജഗോപാല്‍, ചാരിറ്റി കോര്‍ഡിനേറ്റര്‍മാരായി സാം ജോര്‍ജ്, ആന്റോ കവലയ്ക്കല്‍, രാജന്‍ തലവടി. ഫ്രാങ്ക്‌ലിന്‍ പെരിയാശേരിയില്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരായി ജോര്‍ജ് മാത്യുവും (ബാബു), ബിജു പി. തോമസും, ഫണ്ട് റൈസിംഗ് കോര്‍ഡിനേറ്റര്‍മാരായി അച്ചന്‍കുഞ്ഞ് മാത്യു, സാജു ജോസഫ് തുടങ്ങിയവരെ യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

പ്രസ്തുത യോഗത്തില്‍ ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നാഷണല്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ പീറ്റര്‍ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടില്‍, നാഷണല്‍ വനിതാ പ്രതിനിധി ബീന വള്ളിക്കളം, സാജന്‍ ഉറുമ്പില്‍, ബിജു ഫിലിപ്പ്, ജിജി സാം, വിനു മാമൂട്ടില്‍, ജോസ് മണക്കാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്‌നേഹവിരുന്നോടൂകൂടി യോഗം പര്യവസാനിച്ചു.

അടുത്ത രണ്ടുവര്‍ഷക്കലം വളരെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാന്‍ ഷിക്കാഗോയിലും പരിസരത്തുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളുടേയും സഹായ സഹകരണങ്ങള്‍ ഷിക്കാഗോ റീജണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. പി.ആര്‍.ഒ സിനു പാലയ്ക്കത്തടം അറിയിച്ചതാണിത്.