ഫോമ സ്ഥാനാര്‍ത്ഥികള്‍ക്ക് സ്റ്റാറ്റന്‍ഐലന്റില്‍ സ്വീകരണം ജൂണ്‍ അഞ്ചിന്

01:11pm 2/6/2016
Newsimg1_45182879
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഫോമയ്ക്ക് (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക) കെട്ടുറപ്പും സുസ്ഥിരവുമായ നേതൃത്വം നല്കുവാന്‍ 2017- 18 ഭരണ സമിതിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സാമൂഹ്യ-സാംസ്കാരിക-സംഘടനാ തലങ്ങളില്‍ സുപരിചിതരായ ബെന്നി വാച്ചാച്ചിറ, ജിബി തോമസ്, ജോസി കുരിശിങ്കല്‍ എന്നിവര്‍ക്ക് പിന്തുണയും ആശംസയും നേരുവാന്‍ ഫ്രണ്ട്‌സ് ഓഫ് സ്റ്റാറ്റന്‍ഐലന്റ് സ്വീകരണ സമ്മേളനം ഒരുക്കുന്നു. ജൂണ്‍ അഞ്ചാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാറ്റന്‍ഐലന്റിലെ അരോമ റെസ്റ്റോറന്റില്‍ വച്ച് (461 Port Richmond Ave, Staten Island, NY 10302) നടത്തപ്പെടുന്ന സ്വീകരണ പരിപാടികളില്‍ സ്റ്റാറ്റന്‍ഐലന്റിലേയും സമീപ പ്രദേശങ്ങളിലേയും സാമൂഹ്യപ്രവര്‍ത്തകര്‍, സാംസ്കാരിക- സാഹിത്യ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.

സംഘടനകളുടെ അതിര്‍വരമ്പുകള്‍ക്കും സങ്കുചിത ചിന്തകള്‍ക്കുമപ്പുറം ഫോമയ്ക്ക് സുസജ്ജവും കെട്ടുറപ്പുമുള്ള ഭരണസമിതി നിലവില്‍ വരണമെന്നും ഫോമ ദേശീയ രംഗത്ത് വീണ്ടും വെന്നിക്കൊടി പാറിക്കണമെന്നും ആത്മാര്‍ത്ഥമായ ആഗ്രഹിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരും നേതാക്കളും കൈകോര്‍ക്കുന്ന ഫ്രണ്ട്‌സ് ഓഫ് സ്റ്റാറ്റന്‍ഐലന്റ് ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിലേക്ക് അഭ്യുദയകാംക്ഷികളായ ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നു ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പൊന്നച്ചന്‍ ചാക്കോ (718 687 7627), ആന്റോ ജോസഫ് (347 524 3047), സണ്ണി കോന്നിയൂര്‍ (917 514 1396), എസ്.എസ് പ്രകാശ് (917 301 8885), ബാബു മൈലപ്ര (347 466 0706).