ഫോമ 2020: ഡാലസ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

o 9:06 am 24/9/2016

Newsimg1_46655953
ഡാലസ്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ്് അമേരിക്കാസി(ഫോമ)ന്റെ 2020 യിലെ അന്തര്‍ദേശീയ സമ്മേളം നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സാംസ്ക്കാരിക നഗരമായ ഡാലസില്‍ വച്ചു നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുവാന്‍ ഡാലസ് മലയാളി അസോസിയേഷന്‍ എക്‌സികൂട്ടീവ് കമ്മിറ്റി തിരുമാനിച്ചതായി പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ അറിയിച്ചു.

ഫോാമ സമ്മേളനം 2020 എന്ന ലക്ഷ്യത്തിനുവേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അസോസിയേഷന്‍ ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാനും ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനുമായ ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ ബിജു തോമസ്, സാം മത്തായി, രവികുമാര്‍ എടത്വ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചു.

നോര്‍ത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജീവിക്കുന്ന പ്രവാസികളായ മലയാളികളുടെ സമഗ്രവും ക്രിയാത്മകവുമായ സാംസ്ക്കാരിക, രാഷ്ട്രീയ സമന്വയവും പരസ്പര സഹകരണവും അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് വിദേശ മലയാളികള്‍
ഇന്നു കടന്നുപോകുന്നതെന്ന് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

2020 ലെ ഫോമാ സമ്മേളനം ഡാലസില്‍ നടത്തുന്നതിനുള്ള അവസരം ലഭിച്ചാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളിസംഘടനകളെയും പ്രമൂഖ വ്യക്തികളെയും സമ്മേളനത്തില്‍ പങ്കെടുപ്പിച്ചുകൊണ്ടും അവരുടെ പൊതുവായ അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ടും ഫോമയ്ക്കു കാലോചിതമായ ഒരു ദിശ ഒരുക്കുവാന്‍ ശ്രമിക്കുമെന്ന് അദേഹം പറഞ്ഞു.

ഹ്യൂസ്റ്റന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എബ്രഹാം കെ. ഈപ്പന്‍, മക്കാലന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌സണ്‍ വേണാട്ട്, ഒക്‌ലഹോമ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാം ജോണ്‍ തുടങ്ങിയവര്‍ ഡാലസ് ഫോമ കണ്‍വന്‍ഷനു സമ്പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കി കഴിഞ്ഞതായി ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.