08:44am 05/06/2016
പാരിസ്: കരിയറിലെ 22ാം ഗ്രാന്‍ഡ്സ്ളാം നേടി സ്റ്റെഫി ഗ്രാഫിന്‍െറ റെക്കോഡിനൊപ്പമത്തൊന്‍ കളത്തിലിറങ്ങിയ സെറീന വില്യംസിന് ദയനീയ തോല്‍വി. ഫ്രഞ്ച് ഓപണ്‍ വനിതാ സിംഗ്ള്‍സ് ഫൈനലില്‍ നാലാം സീഡ് സ്പെയിനിന്‍െറ ഗാര്ബിന് മുഗുരുസയാണ് ലോക ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ളാം കിരീടം സ്വന്തമാക്കിയത്. 7-5, 6-4 സ്കോറിനായിരുന്നു സെറീനയുടെ തോല്‍വി.
34 കാരിയായി സെറീനയുടെ പരിചയ സമ്പത്തിനെ പവര്‍ ഗെയിമിലൂടെയാണ് സ്പാനിഷ് താരം കളിമണ്‍ കോര്‍ട്ടില്‍ എതിരിട്ടത്. അതേസമയം, ചരിത്രനേട്ടത്തിന്‍െറ സമ്മര്‍ദവും പേശീവേദനയും സെറീനക്ക് തിരിച്ചടിയായി. ബ്രേക്ക് പോയന്റ് നേടി തുടക്കത്തില്‍തന്നെ മുഗുരുസ സെറീനക്കുമേല് ആധിപത്യം സ്ഥാപിച്ചിരുന്നു. അതേസമയം, ഡബ്ള്‍ ഫാള്‍ട്ടും സര്‍വും നഷ്ടപ്പെടുത്തി സെറീന കിതച്ചുതുടങ്ങി. ആദ്യ സെറ്റില്‍ മൂന്ന് നിര്‍ണായക പോയന്റ് നേടി സെറീന 5-4ന് ലീഡ്നേടിയെങ്കിലും സ്പാനിഷ് താരം തിരിച്ചുവന്നു.