ഫ്രണ്ട്‌സ് ഓഫ് തിരുവല്ല അഡ്വ. വര്‍ഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും ഊഷ്മള സ്വീകരണം നല്‍കി

11:17am 21/7/2016

Newsimg1_26194870
ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തില്‍ അഡ്വ. വര്‍ഗീസ് മാമ്മനും, ബാബു കരിക്കിനേത്തിനും ഊഷ്മള സ്വീകരണം നല്‍കി. ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രസിഡന്റ് സക്കറിയ കരുവേലിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫിലിപ്പ് മഠത്തില്‍ സ്വാഗതം ആശംസിച്ചു.

ഏബ്രഹാം വര്‍ഗീസ്, വര്‍ഗീസ് രാജന്‍, ജേക്കബ് ഏബ്രഹാം, ഡോ. ജേക്കബ് തോമസ്, ജോണ്‍ സി. വര്‍ഗീസ്, തോമസ് കോശി, വര്‍ക്കി ഏബ്രഹാം, ബേബി ഊരാളില്‍, കുഞ്ഞ് മാലിയില്‍, ചാക്കോ കോയിക്കലേത്ത്, ജോര്‍ജ് തോമസ്, രാജു പള്ളത്ത്, തോമസ് മാത്യു, ലാലി കളപ്പുരയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മദ്ധ്യതിരുവിതാംകൂറിലെ വസ്ത്ര വ്യാപാര രംഗത്ത് അറിയപ്പെടുന്ന കരിക്കിനേത്ത് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തിരുവല്ലയുടെ മുഖച്ഛായ മാറ്റാന്‍ ഇടയായെന്നു ബാബു കരിക്കിനേത്ത് അഭിപ്രായപ്പെട്ടു.

അഡ്വ. വര്‍ഗീസ് മാമ്മന് നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു.

2018-ല്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ ആഗോള കണ്‍വന്‍ഷന്‍ തിരുവല്ലയില്‍ വച്ചു നടത്തുവാന്‍ വിപുലമായ കമ്മിറ്റി രൂപീകരിക്കുവാന്‍ തീരുമാനിച്ചു. സജി ഏബ്രഹാം നന്ദി പ്രകാശിപ്പിച്ചു. വിപുലമായ ഡിന്നറും തമ്പിയുടെ ഗാനമേളയും യോഗത്തിന് മാറ്റുകൂട്ടി.