ഫ്രണ്ട്‌സ് ഓഫ് ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷിക്കുന്നു

10:45 am 25/11/2016

ഷോളി കുമ്പിളുവേലി
Newsimg1_59078494
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി യുവാക്കളുടെ കൂട്ടായ്മയായ ‘ഫ്രണ്ട്‌സ് ഓഫ് ന്യൂയോര്‍ക്കിന്റെ’ ആഭിമുഖ്യത്തില്‍ ഇക്കൊല്ലവും ഡിസംബര്‍ 26-നു തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വൈറ്റ് പ്ലെയിന്‍സിലുള്ള ‘കോണ്‍ഗ്രഗേഷന്‍ കോള്‍ അമി’ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാപരിപാടികളോടുകൂടി ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷിക്കുന്നു.

ഫ്രണ്ട്‌സ് ഓഫ് ന്യൂയോര്‍ക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം നടത്തിയ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി, ഇക്കൊല്ലത്തെ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കുവാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ ഉള്‍പ്പടെ വിവിധ കലാപരിപാടികള്‍ അണിയറയില്‍ ആസൂത്രണം ചെയ്തുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് റിസര്‍വേഷനും ബന്ധപ്പെടുക: ഷാജിമോന്‍ വടക്കന്‍ (914 572 1368), ജോ ആന്റണി (914 469 9768), ജോബി ചക്കാലയ്ക്കല്‍ (914 589 8954), ഷൈജു കളത്തില്‍ (914 330 7378), നിഷാദ് പൈറ്റുതറയില്‍ (914 262 7513), ദീപു പട്ടാണിപുരയ്ക്കല്‍ (336 420 2796), ജിനോയി ജോസഫ് (914 514 7192), സാജു പൂച്ചാട്ട് (914 299 1357), സുബാഷ് അനാറ്റില്‍ (914 602 5886). Adress: Congregation Kol Ami, 252 Soundview Ave, White Plains.
on Monday 26 December 5 pm to 10 pm.