ഫ്രണ്ട്‌സ് ഓഫ് റാന്നിക്ക് നവ നേതൃത്വം

09:16am 24/3/2016

ജോയിച്ചന്‍ പുതുക്കുളം
friendsofranni_pic
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സജി കരിംകുറ്റിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം സെക്രട്ടറി, ഫ്രണ്ട്‌സ് ഓഫ് റാന്നി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈവരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ നിന്നും പ്രവാസികളുടെ പ്രതിനിധിയായി മത്സരിക്കുന്നു.

വൈസ് പ്രസിഡന്റായി ജോണ്‍ ജോര്‍ജിനേയും, ജനറല്‍ സെക്രട്ടറിയായി മാത്യു ജോര്‍ജിനേയും, ട്രഷററായി തോമസ് മാത്യുവിനേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

സംഘടനയുടെ മുന്‍ പ്രസിഡന്റ് സുരേഷ് നായരെ പബ്ലിസിറ്റി കണ്‍വീനറായും, മനോജ് ചാക്കോയെ കലാപ്രവര്‍ത്തനങ്ങളുടെ കണ്‍വീനറായും, സുനില്‍ ലാമണ്ണിനെ പി.ആര്‍.ഒ ആയും തെരഞ്ഞെടുത്തു. ജോര്‍ജ് മാത്യുവാണ് ഫണ്ട് റൈസിംഗ് കോര്‍ഡിനേറ്റര്‍. ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പതിനാറംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

പ്രസിഡന്റ് സജി കരിംകുറ്റിയില്‍ 2016-ലെ പ്രവര്‍ത്തനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. സുരേഷ് നായര്‍ (ഫിലഡല്‍ഫിയ) അറിയിച്ചതാണിത്.