ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കേരള പിറവി ആഘോഷിച്ചു

12:31 PM 15/11/2016

– ജോര്‍ജ് ജോണ്‍
Newsimg1_38120871
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് കേരള പിറവി ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു. തടര്‍ന്ന് കേരളത്തിന്റെ ചരിത്രം പ്രതിപാദിച്ചുള്ള ഒരു ലേഖനം ആന്‍െണി തേവര്‍പാടം വായിച്ചു. മാത| കൂട്ടക്കര മലയാള ശ്രേഷ്ട ഭാഷയെക്കുറിച്ചും, ഭാഷയുടെ പരിപോഷണത്തെക്കുറിച്ചും സംസാരിച്ചു.
തുടര്‍ന്ന് ഐസക് പുലിപ്ര, ജോര്‍ജ് ചൂരപ്പൊയ്കയില്‍, ഫാ.സേവ്യര്‍ മാണിക്കത്താന്‍, ജോര്‍ജ് ജോണ്‍ എന്നിവര്‍ കേരള പിറവി, രണ്ടാം തലമുറയെ മലയാളം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് നടന്ന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

കേരളത്തിലെ വര്‍ത്തമാന രാഷ്ട്രീയ, സാമൂഹിക പ്രശ്‌നങ്ങള്‍ വസ്തു നിഷ്ടമായ ചര്‍ച്ചകളിലൂടെ പ്രകടിപ്പിച്ചു. ആന്റെണി തേവര്‍പാടം, ജെന്‍സി പാലക്കാട്ട് എന്നിവരുടെ നേത|ത്വത്തില്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ഫിഫ്റ്റി പ്ലസ് കുടുബാംഗമായ സൈമണ്‍ കൈപ്പള്ളിമണ്ണിലിന്റെ മാതാവ് റെയ്ച്ചല്‍, തോമസ്-കത്രിക്കുട്ടി ദമ്പതികളുടെ മൂത്തമകന്‍ ഫ്‌ളോറിയാന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി, ആത്മശാശാന്തിക്കായി ഒരു മിനിറ്റ് മൗന പ്രാത്ഥന നടത്തി

തുടര്‍ന്ന് ആന്റണി തേവര്‍പാടം, ജോണ്‍ മാത| കുടുംബങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത വിഭവ സമ|ദ്ധമായ അത്താഴ വിരുന്നിന് ശേഷം 2016 ലെ പരിപാടികള്‍ വിലയിരുത്തി. ലില്ലിക്കുട്ടി സൈമണ്‍ ഉണ്ടാക്കി കൊണ്ടുവന്ന അച്ചാറുകള്‍ അത്താഴ വിരുന്നിന് കൂടുതല്‍ രുചി പകര്‍ന്നു. ഈ വര്‍ഷത്തെ അടുത്ത പരിപാടിയായ ക്രിസ്മസിനും, 2017 ലെ മറ്റ് പരിപാടികള്‍ക്കും ഏകദേശ രൂപം നല്‍കി. ഫിഫ്റ്റി പ്ലസ് കുടുംബാംഗംങ്ങളുടെ ഇടയില്‍ മലയാള പരിജ്ഞാനവും വായനാശീലവും കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ ആരംഭിച്ച വായനശാല കൂടുതല്‍ വിപിലീകരിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് തീരുമാനിച്ചു. ജോണ്‍ മാത| എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ആന്റെണി തേവര്‍പാടം കേരള പിറവി ആഘോഷം മോഡറേറ്റ് ചെയ്തു.