ഫ്രാന്‍സിലും പോര്‍ച്ചുഗലിലും കാട്ടുതീ; നാലു മരണം

10:17 am 12/8/2016

download (11)

പാരീസ്/ലിസ്ബണ്‍: തെക്കന്‍ ഫ്രാന്‍സിലും പോര്‍ച്ചുഗലിലും കാട്ടുതീ പടരുന്നു. കാട്ടുതീയെത്തുടര്‍ന്ന് 2,000ല്‍ അധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തെക്കന്‍ ഫ്രാന്‍സിലെ ബീച്ച് ടൗണായ റോഗ്നാകിലാണ് കാട്ടുതീ പിടിച്ചത്. തുടര്‍ന്ന് അപകടകരമായി പടരുകയായിരുന്നു.

1,500ല്‍ അധികം ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍നാര്‍ഡ് കസെനുവെ അറിയിച്ചു. 3,000ല്‍ അധികം ഹെക്ടര്‍ വനപ്രദേശ് അഗ്നിക്കിരയായെന്നാണ് കണക്കാക്കുന്നത്. സംഭവത്തില്‍ ഇതുവരെ നാലു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരപരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.