ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം 2017 ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

08:37 pm 4/10/2016

ജോര്‍ജ് ജോണ്‍
Newsimg1_36921034
ഫ്രാങ്ക്ഫര്‍ട്ട്: അടുത്തവര്‍ഷം 2017 ല്‍ നടത്താന്‍ പോകുന്ന യാത്രകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്. അസൈര്‍ബൈജാനില്‍ നിന്ന് റോമിലേക്കുള്ള യാത്രയ്ക്കിടയില്‍ വിമാനത്തില്‍ വച്ച് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു പാപ്പ. പോര്‍ച്ചുഗല്‍, ഫാത്തിമ എന്നിവ 2017 ല്‍ അടുത്തവര്‍ഷം താന്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ച മാര്‍പ്പാപ്പ ഇന്ത്യയും ബംഗ്ലാദേശും സന്ദര്‍ശിക്കാന്‍ മിക്കവാറും സാധ്യതയുണ്ടെന്ന് പറഞ്ഞു. എന്നാല്‍ ആഫ്രിക്കന്‍ യാത്രയുടെ കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. കാരണം അത് അവിടുത്തെ രാഷ്ട്രീയ ചുറ്റുപാടുകളെ ആശ്രയിച്ചിരിക്കുന്നു. അതുപോലെ കൊളംബിയായിലെ സ്ഥിതിഗതികള്‍ ശാന്തമാണെങ്കില്‍ അവിടെയും താന്‍ പോയേക്കുമെന്ന് പാപ്പ പറഞ്ഞു.