ഫ്രാന്‍സ് ഭീകരാക്രമണം: കെ.എച്ച്.എന്‍.എ അപലപിച്ചു

09:00am 17/7/2016

സതീശന്‍ നായര്‍
Newsimg1_11729056
ഷിക്കാഗോ: ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണ പുതുക്കുന്ന ദേശീയദിനാഘോഷത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ദേശീയദിനത്തെ ചോരപ്പുഴയാക്കി മാറ്റിയ ക്രൂരതയെ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ശക്തമായി അപലപിച്ചു.

നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന ലോകമെമ്പാടുമുള്ള ഭീകരവാദികളെ ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായിനിന്നുകൊണ്ട് എടുക്കണമെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിലും ദുഖത്തിലും പങ്കു ചേരുന്നതായും, മരിച്ചവരുടെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിക്കടി വര്‍ദ്ധിച്ചുവരുന്ന ഭീകരവാദത്തെ നേരിടുവാന്‍ നാം ഓരോരുത്തരും ജാഗ്രത കാട്ടണമെന്ന് ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടിയും ഏവരേയും ഓര്‍മ്മിപ്പിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.