ഫ്രാന്‍സ് യൂറോകപ്പ് സെമിയില്‍

09:57 AM 04/07/2016
images
പാരിസ്: നെതര്‍ലന്‍ഡ്‌സും ഇംഗ്‌ളണ്ടും ഉള്‍പ്പെടെയുള്ള വമ്പന്മാരുടെ വഴിമുടക്കിയ ഐസ്ലന്‍ഡിനെ ഗോള്‍മഴയില്‍ മുക്കി ഫ്രാന്‍സ് യൂറോകപ്പ് സെമിയില്‍. ക്വാര്‍ട്ടര്‍ഫൈനലിലെ അവസാന മത്സരത്തില്‍ ഐസ്ലന്‍ഡിനെ 5-2ന് തകര്‍ത്തവര്‍ സെമിഫൈനലില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെ നേരിടും. കളിയുടെ ആദ്യ പകുതിയല്‍ നാല് ഗോള്‍ നേടിയ ഫ്രാന്‍സ് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി സ്‌കോര്‍ ചെയ്തു. ഒലിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ (12, 59മിനിറ്റ്), പോള്‍പൊഗ്ബ (20), ദിമിത്രി പായെറ്റ് (43), അന്‍േറാണി ഗ്രീസ്മാന്‍ (45) എന്നിവര്‍ ആതിഥേയര്‍ക്കായി വലകുലുക്കി. കോള്‍ബെന്‍ സിഗ്‌തോര്‍സണും ബികിര്‍ ബര്‍നാന്‍സണും രണ്ടാം പകുതിയില്‍ ഐസ്ലന്‍ഡിന്റെ ആശ്വാസ ഗോള്‍ കുറിച്ചു. ഒന്നാം സെമിയില്‍ പോര്‍ചുഗല്‍ – വെയില്‍സിനെ നേരിടും.