ഫ്രീഡം 251’ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന്

09:55 AM 08/07/2016
download (2)

ന്യൂഡല്‍ഹി: തുച്ഛമായ വിലയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിപണിയില്‍ ചലനം സൃഷ്ടിച്ച റിങ്ങിങ് ബെല്‍സ് കമ്പനിയുടെ ‘ഫ്രീഡം 251’ ഫോണുകള്‍ വെള്ളിയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് കമ്പനി ഡയറക്ടര്‍ മോഹിത് ഗോയല്‍ അറിയിച്ചു.
ഓണ്‍ലൈനിലും മറ്റുമായി ആദ്യഘട്ടത്തില്‍ 5000 ഫ്രീഡം 251 ഫോണുകളാണ് ഇറക്കുന്നത്. 9,990 രൂപക്ക് എല്‍.ഇ.ഡി ടി.വിയടക്കമുള്ള ഉല്‍പന്നങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.