ഫ്‌ളു ഷോട്ട്’ അടിയന്തിരമായി എടുക്കണമെന്ന് സിഡിസി

1/10/2016

– പി. പി. ചെറിയാന്‍
unnamed
വാഷിങ്ടന്‍ : അമേരിക്കയിലെ എല്ലാവരും പ്രായഭേദമന്യേ അടിയന്തിരമായി ‘ഫ്‌ളു ഷോട്ട്’ (പനിക്കെതിരെയുളള പ്രതിരോധ കുത്തിവെപ്പ്) എടുക്കണമെന്ന് ഫെഡറല്‍ ഹെല്‍ത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. തോമസ് ഫ്രെഡില്‍ നടത്തിയ പ്രസ്താവനയിലാണ് ഈ വിവരം ഊന്നി പറഞ്ഞത്.

ഫ്‌ളുഷോട്ട് നിസാരമായി അവഗണിക്കേണ്ടതല്ലെന്നും ഓരോ വര്‍ഷവും ആയിരങ്ങളാണ് ഫ്‌ലു സീസണില്‍ മരണമടയുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അമേരിക്കയിലെ 45 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ഫ്‌ളു ഷോട്ട് എടുത്തത്. തലേ വര്‍ഷത്തേക്കാള്‍ 1.5 ശതമാനം കുറവാണിത്.

168 മില്യണ്‍ ഡോസ് ഫ്‌ലു വാക്‌സിന്‍ ഈ വര്‍ഷം ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ 93 മില്യണ്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും തോമസ് പറഞ്ഞു. ഫ്‌ലു സീസണ്‍ ആരംഭിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും എത്രയും വേഗം പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതാണ് രോഗ പ്രതിരോധത്തിനു ഏറ്റവും ഗുണകരമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.