ഫ്‌ളോറല്‍ പാര്‍ക് ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ ഇന്ത്യഡേ പരേഡ് 2016

09:40AM 27/6/2016

Newsimg1_12176282
ഫ്‌ളോറല്‍പാര്‍ക്ക്: ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ വിവിധ കലാ, സംസ്കാരിക, മത സംഘടനകളുടെ പങ്കാളിത്തത്തോടെ ആദ്യമായി ഇന്ത്യ ഡേ പരേഡ് നടത്തുന്നു.

69-മാത് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ 2016 ഓഗസ്റ്റ് മാസം 13-നു ശനിയാഴ്ച രാവിലെ 11 മുതല്‍ ആണ് ആഘോഷിക്കുക.

ഹില്‍സൈഡ് അവന്യൂ 265-മത് സ്ട്രീറ്റ് മുതല്‍ 235 സ്ട്രീറ്റ് വരെ പരേഡ് നടത്തുന്ന .പരേഡില്‍ വിശിഷ്ട അതിഥികള്‍ ,ബോളിവുഡ് സിനിമാതാരങ്ങള്‍ , വിവിധ ഇന്ത്യന്‍ സംസ്കാരങ്ങള്‍ വിളിച്ചോതുന്ന ഫ്‌ളോട്ടുകള്‍, മാര്‍ച്ചിങ് ബാന്‍ഡുകള്‍, വിവിധസംഘടനകളുടെ നേതൃത്വത്തില്‍ അണിനിരക്കുന്നു.

ഗാനമേള , ഡിജെ മുതലായവ ഉണ്ടായിരിക്കുന്നതാണ് പരേഡിനെ തുടര്‍ന്നു ഹില്‍സൈഡ് അവന്യൂ 235 സ്ട്രീറ്റിലുഉള്ള Padavan – Preller Fieldല്‍ വച്ചു സാംസകാരികമേള നടത്തുന്നു. വര്‍ണാഭമായ ഇന്ത്യന്‍ പൈതൃക കലാരൂപങ്ങള്‍, ബൂത്തുകള്‍, ഭക്ഷണശാലകള്‍, ഡിജെ, കുട്ടികളുടെ റൈഡുകള്‍, കൂടാതെ ധാരാളം വിനോദങ്ങളും ഉണ്ടായിരിക്കുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സെക്രട്ടറി ഹേമന്ത് ഷാ 516 263 9624, ജോ സെക്രട്ടറി മാത്യു തോമസ് (ബാബു) 917 539 1652.