ഫ്‌ളോറിഡയില്‍ തരംഗമായി ശ്രുതിമേളം

08:45 am 24/9/2016

Newsimg2_20885618
മയാമി : കേരളത്തിലെ തനതു വാദ്യകലയായ ചെണ്ടമേളം ഇവിടെ മയാമിയില്‍ ഹൃദ്യമായി അണിയിച്ചൊരുക്കി “ശ്രുതിമേളം ഓഫ് ഫ്‌ളോറിഡ’. പതിനഞ്ചില്‍പരം അംഗങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച പഞ്ചാരിമേളം ഇന്ന് ഫ്‌ളോറിഡയില്‍ ഉടനീളം മലയാളികളുടെ പ്രശംസ നേടി മുന്നേറുകയാണ് .
Newsimg1_78002843
2015 ഒക്ടോബറില്‍ ചെണ്ട വാദന കലയുടെ കുലപതി സര്‍വ്വാദരണീയനായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അനുഗ്രഹിച്ചു തുടക്കമിട്ട ഈ കലാ കുടുംബം ചരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി വേദികള്‍ പിന്നിട്ടു എന്നത് തികച്ചും അഭിമാനിക്കാവുന്ന ഒന്നാണ് .

മോഹന്‍ നാരായണന്‍ എന്ന ആദരണീയനായ കലാകാരന്‍ ഗുരുസ്ഥാനത്തു നിന്ന് നയിക്കുന്ന ഈ കലാവിരുന്ന് ഹൃദ്യമായി അവതരിപ്പിക്കുന്നതില്‍ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തവും ശ്രെധേയമാണ്­.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഗോപന്‍ നായര്‍ (ഫോണ്‍: 954 394 1850), ബിനോയ് നാരായണന്‍ (ഫോണ്‍: 954 609 8650, ദീപക് (ഫോണ്‍: 614 216 0998.) പത്മകുമാര്‍ .കെ.ജി അറിയിച്ചതാണിത്.