ഫ്‌ളോറിഡ നിവാസികള്‍ക്ക് തൈക്കുടം ബ്രിഡ്ജ് ഷോ കാണുവാന്‍ സുവര്‍ണ്ണാവരം, റ്റാമ്പായില്‍ ഒക്‌ടോബര്‍ 7-ന്

08:40 pm 4/10/2016
Newsimg1_8401889
റ്റാമ്പാ: അമേരിക്കയിലെ വിവിധ നഗരങ്ങളെ ഇളക്കിമറിച്ചുകൊണ്ട് മുന്നേറുന്ന തൈക്കുടം ബ്രിഡ്ജ് ഷോ റ്റാമ്പായില്‍ ഒക്‌ടോബര്‍ ഏഴാം തീയതി വെള്ളിയാഴ്ച നടത്തപ്പെടുന്നു. അമേരിക്ക ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ മലയാളി സ്റ്റേജ്‌ഷോ എന്നു ഇതിനെ വിശേഷിപ്പിക്കാം. മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) ആണ് ഈ സൂപ്പര്‍ പരിപാടി റ്റാമ്പായില്‍ കാഴ്ചവെയ്ക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകള്‍ വളരെ വേഗത്തില്‍ വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നുവെന്നതിനാല്‍ നിങ്ങളുടെ ടിക്കറ്റുകള്‍ കഴിവതും മുന്‍കൂട്ടി റിസര്‍വ് ചെയ്യുക. താഴെപ്പറയുന്ന നമ്പരുകളില്‍ വിളിച്ച് റിസര്‍വ് ചെയ്യാവുന്നതാണ്. ഇതുവരെ പരിപാടി നടന്ന കണക്ടിക്കട്ട്, ബോസ്റ്റണ്‍, ഫിലാഡല്‍ഫിയ, ഡിട്രോയിറ്റ്, ഷിക്കാഗോ, അറ്റ്‌ലാന്റാ തുടങ്ങിയ സ്ഥലങ്ങളില്‍ “അതിഗംഭീരം’ എന്ന അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ പരിപാടിയുടെ സംഘാടകരായ ഫ്രീഡിയ അവരുടെ അഭിമാനകരമായ ഷോ എന്നിലയിലാണ് ഇതിനെ കാണുന്നത്. ഉദ്ദേശിച്ച ചെലവുകളുടെ ഇരട്ടിയിലധികം തുക ചെലവാക്കിയിട്ടാണെങ്കിലും ഇതുപോലൊരു ജനപ്രിയ പരിപാടി നടത്തുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫ്രീഡിയയുടെ അണിയറക്കാര്‍. റ്റാമ്പായിലെ മലയാളികള്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ഒക്‌ടോബര്‍ ഏഴിനുവേണ്ടി. മറ്റു ഭാഗങ്ങളിലുള്ള മലയാളികള്‍ പലരും പകുതി ദിവസം ലീവ് എടുത്തുകഴിഞ്ഞു. മറ്റുള്ളവര്‍ രണ്ടു മണിക്കൂര്‍ മുമ്പായി ജോലി സ്ഥലത്തുനിന്നും എത്തണമെന്ന പ്ലാനിംഗിലാണ്. ഏതായാലും പൊതുവെ ഒരു ഉത്സവ പ്രതീതിയിലാണ് റ്റാമ്പായിലെ മലയാളികള്‍. തങ്ങളുടെ സുഹൃത്തുക്കളായ തമിഴരേയും, മറ്റു ഭാഷക്കാരെയുമൊക്കെ ഷോയിലേക്ക് ക്ഷണിച്ച് “മലയാളികള്‍ക്ക് ഇതുപോലൊരു അടിപൊളി ബ്രാന്‍ഡ് ഉണ്ട്’ എന്ന് പലരും അറിയിക്കുന്നത് കാണാനിടയായി. ഫ്‌ളോറിഡയില്‍ നടക്കുന്ന ഒരേയൊരു പരിപാടിയിലേക്ക് നിങ്ങളെ ഓരോരുത്തരേയും സ്വാഗതം ചെയ്തുകൊള്ളുന്നു. 50 ഡോളര്‍ മുതല്‍ മുകളിലേക്ക് ടിക്കറ്റുകള്‍ ലഭ്യമാണ്. ഏതെങ്കിലും കാറ്റഗറിയിലെ ടിക്കറ്റുകള്‍ തീരുകയാണെങ്കില്‍ അതിനു മുകളിലേക്കുള്ള കാറ്റഗറി ടിക്കറ്റുകള്‍ മാത്രമേ ലഭിക്കൂ. അതിനാല്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുക. ടിക്കറ്റുകള്‍ക്ക് ഏതെങ്കിലും അസോസിയേഷന്‍ ഭാരവാഹികളെ വിളിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോമി മ്യാല്‍ക്കരപ്പുറത്ത് (പ്രസിഡന്റ്) 813 416 9183, ഷീല ഷാജു (സെക്രട്ടറി) 813 765 5458, ഏബ്രഹാം ചാക്കോ (ട്രഷറര്‍) 813 480 7385, ടി. ഉണ്ണികൃഷ്ണന്‍ (ചെയര്‍മാന്‍) 813 334 0123. ഓഡിറ്റോറിയത്തിന്റെ വിലാസം: Knanaya Community Center, 2620 Washington Rd, Valrico, FL 33594. ഓഡിറ്റോറിയത്തില്‍ നാടന്‍ തട്ടുകട രീതിയിലുള്ള ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.