– മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഫ്‌ളോറിഡ സെന്റ് മേരീസ് ദേവാലയത്തിന്റെ ബില്‍ഡിങ്ങ് ഫണ്ടിനായുളള റാഫിള്‍ ടിക്കറ്റിന്റെ നറക്കെടുപ്പ് നടന്നു. ഓഗസ്റ്റ് 14 ഞായറാഴ്ച ശൂനോയൊ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ റവ. ഫാ. കുറിയാക്കോസ് പുതുപ്പാടി(വികാരി) അധ്യക്ഷത വഹിച്ചു. റാഫിള്‍ കമ്മിറ്റിയംഗങ്ങളുടേയും ഇടവക ജനങ്ങളുടേയും സാന്നിധ്യത്തില്‍ റവ. ഫാ. സാജന്‍ ജോണ്‍ നറക്കെടുപ്പിനു നേതൃത്വം നല്‍കി.
ഒന്നാം സമ്മാനം ഷിബു കുരുവിള (സെന്റ് മേരീസ് ചര്‍ച്ച് ഡാലസ്), രണ്ടാം സമ്മാനം കുര്യന്‍ ജോര്‍ജ്(സെന്റ് ജോര്‍ജ് ചര്‍ച്ച് ഷിക്കാഗോ), മൂന്നാം സമ്മാനം ബിനീഷ് ഏബ്രഹാം (സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച്ച് ന്യൂയോര്‍ക്ക്), നാലാം സമ്മാനം മാമ്മന്‍ പി. ജോണ്‍(സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ ഡാലസ്), അഞ്ചാം സമ്മാനം നിഷ സിറിയക്ക്(കിന്റില്‍ ഫയര്‍ ഷിക്കാഗോ) എന്നിവര്‍ കരസ്ഥമാക്കി.
ജോര്‍ജ് പൈലി, ജോണ്‍ തോമസ്(കണ്‍വീനേഴ്‌സ്), ജോര്‍ജ് മാലിയില്‍ (ട്രഷറര്‍) എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജോണ്‍ തോമസ് ഫിനാന്‍ഷ്യല്‍ സ്‌റ്റേറ്റ്‌മെന്റ് യോഗത്തില്‍ അവതരിപ്പിച്ചു. ജോര്‍ജ് പൈലി നന്ദി രേഖപ്പെടുത്തി.
ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി സഹകരിച്ച വിവിധ ദേവാലയങ്ങളിലെ വൈദികരോടും മറ്റു ഇടവക ജനങ്ങളോടും നന്ദി രേഖപ്പെടുത്തുന്നതായും വികാരി അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
–