ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

12:46 PM 03/05/2016
mqdefault
ബംഗളൂരു: ബംഗളൂരു നഗരത്തെ നടുക്കിയ പീഡന ശ്രമക്കേസിലെ പ്രതി അറസ്റ്റില്‍. 24കാരനായ ടാക്‌സി ഡ്രൈവര്‍ അക്ഷയ് ആണ് സംഭവം നടന്ന് പത്ത് ദിവസത്തിനുശേഷം പടിയില്‍ ആയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാള്‍ നേരത്തെ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടിരുന്നതായും ഗുണ്ടാ-കവര്‍ച്ചാ സംഘങ്ങളിലെ അംഗമാണെന്നും പൊലീസ് പറഞ്ഞു.
ഏപ്രില്‍ 23ന് രാത്രി കത്രിഗുപ്പെയിലാണ് സംഭവം. ബ്യൂട്ടി ക്‌ളിനിക്കിലെ ജീവനക്കാരിയായ മണിപ്പൂര്‍ സ്വദേശിനിയെ ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കവെ പൊക്കിയെടുത്ത് കൊണ്ട് പോയി പീഡിപ്പിക്കാന്‍ നടത്തിയ ശ്രമം തൊട്ടടുത്ത സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. യുവതിയുടെ മനോധൈര്യവും സമയത്തുള്ള ഇടപെടലും ആണ് രക്ഷപ്പെടാന്‍ തുണയായത്. പീഡനശ്രമം ചെറുത്ത യുവതി ഇയാളുടെ കൈയില്‍ കടിച്ചാണ് രക്ഷപ്പെട്ടത്. താന്‍ അലറിക്കരഞ്ഞിട്ടും ആദ്യം ആരും സഹായത്തിനത്തെിയില്‌ളെന്നും ഒടുവില്‍ ഇയാളുടെ കയ്യില്‍ കടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

കല്യാണ നഗറിലെ ബ്യൂട്ടി ക്‌ളിനിക്കിലെ ജീവനക്കാരിയായ യുവതി കത്രിഗുപ്പെയിലെ പി.ജിയിലാണ് താമസം. ഇവിടെ മാരമ്മ ക്ഷേത്രത്തിനു സമീപത്തെ താമസ സ്ഥലത്ത് യുവതിയെ ഇറക്കിവിട്ട് സുഹൃത്ത് പോയി. ഇതിനിടെ യുവതിക്ക് ഫോണ്‍ വന്നു. ഫോണില്‍ സംസാരിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന യുവാവ് പിന്നിലൂടെ വന്നാണ് യുവതിയെ പൊക്കിയെടുത്ത് കെട്ടിടത്തിനകത്തേക്ക് കൊണ്ടുപോയത്. ഇവിടെനിന്ന് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉടന്‍ ചീറ്റ പൊലീസ് സ്ഥലത്തത്തെിയെങ്കിലും യുവതിയും പി.ജി ഉടമയും പൊലീസില്‍ പരാതി നല്‍കാന്‍ തയാറായില്ല. വൈകിയാണ് പി.ജി ഉടമ പൊലീസില്‍ പരാതി നല്‍കിയത്.