ബംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്

07:30 AM 14/09/2016
images (5)
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് മലയാളികളുമായി കേരളത്തിലേക്ക് യാത്ര തിരിച്ച കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറ്. രാത്രി 12ഒാടെ ബംഗളൂരു മാണ്ഡ്യയിൽവെച്ചായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസിലെ രണ്ടു യാത്രക്കാർക്ക് നിസാര പരിക്കേറ്റു. കാവേരി നദീജല പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരാണ് കല്ലേറ് നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

കേരള ആര്‍.ടി.സിയുടെ 32 ബസുകളാണ് ചൊവ്വാഴ്ച രാത്രി മാണ്ഡ്യ, മൈസൂരു വഴി കേരളത്തിലേക്ക് പുറപ്പെട്ടത്. പൊലീസ് സംരക്ഷണത്തിലാണ് ബസുകള്‍ യാത്രതിരിച്ചത്. തിങ്കളാഴ്ച രാത്രി നാലു പ്രത്യേക സര്‍വിസുകള്‍ കേരള ആര്‍.ടി.സി ഏര്‍പ്പെടുത്തിയിരുന്നു.