ബംഗാളില്‍ ബോംബ് പൊട്ടിത്തെറിച്ച് നാലു മരണം

05:30pm 02/05/2016
download (4)
മാള്‍ഡ: പശ്ചിമ ബംഗാളില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. അര്‍ധരാത്രിക്ക് ശേഷം മാള്‍ഡ ജില്ലയിലെ ജ്വാന്‍പുരിലായിരുന്നു സംഭവം. നാലു പേരും സംഭവ സ്ഥലത്ത് വെച്ചാണ് മരിച്ചത്.

ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗിയാഷു ഷെയ്കിന്റെ വീട്ടിലാണ് അനധികൃത ബോംബ് നിര്‍മാണം നടന്നതെന്ന് എസ്.പി അറിയിച്ചു. പരിക്കേറ്റവരെ മാള്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വന്‍ പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

അനധികൃതമായി ബോംബ് നിര്‍മിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്.