04:10pm 27/6/2016
കോല്‍ക്കത്ത: പടിഞ്ഞാറന്‍ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ ഒരു വീട്ടിലൂണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. ഷെയ്ഖ് സൗഖത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്.
ഇവര്‍ ബോംബ് നിര്മിച്ചുകൊണ്ടിക്കുമ്പോള് സ്ഫോടനമുണ്ടായി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്ത് പരിശോധന നടത്തി. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.