ബംഗ്ലാദേശിലെ ഷോപ്പിംഗ് മാളില്‍ തീപിടുത്തം

05:00pm 21/8/2016
download

ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലെ ബഷുന്ധര നഗരത്തിലുള്ള ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് സൂചന. തീ ആറാം നിലയിലേക്കും ആളിപ്പടര്‍ന്നു. രാവിലെ 11.30ഓടെയാണ് തീപിടുത്തമുണ്ടായത്.

ഫയര്‍ഫോഴ്‌സിന്റെ പത്തിലേറെ യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. മാളില്‍ നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചതായാണ് വിവരം. എന്നാല്‍ തീപിടുത്തത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്‌ടോ എന്നതടക്കമുള്ള വിവരങ്ങ വ്യക്തമല്ല.