ബംഗ്ലാദേശില്‍ ദിനംപ്രതി ആക്രമണങ്ങള്‍ വര്‍ധിക്കുന്നു

08:00 AM 03/07/2016
images (7)
ധാക്ക: രാജ്യത്ത് മതേതര ബ്ളോഗര്‍മാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുംനേരെ ദിനംപ്രതി പെരുകുന്ന ആക്രമണങ്ങള്‍ ശൈഖ് ഹസീന സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുന്നു. വര്‍ധിച്ചുവരുന്ന കൂട്ടക്കൊലകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് എതിരാളികള്‍ ആരോപിക്കുന്നു. ‘സര്‍ക്കാറിന് പൊതുജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ സാധിക്കുന്നില്ല എന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ പറയുന്നു. യു.എസ് വിദേശകാര്യ സെക്രട്ടറിയുള്‍പ്പെടെയുള്ള പാശ്ചാത്യ നേതാക്കള്‍ വിമര്‍ശവുമായി രംഗത്തത്തെിയിട്ടുണ്ട്.

വടിവാളും കത്തിയും ഉപയോഗിച്ചാണ് അക്രമികള്‍ ആളുകളുടെ ജീവനെടുക്കുന്നത്. മതേതര ചിന്താഗതി വെച്ചുപുലര്‍ത്തുന്ന അധ്യാപകരും പത്രപ്രവര്‍ത്തകരും ബ്ളോഗര്‍മാരും കൊലക്കത്തിക്കിരയായിക്കഴിഞ്ഞു.സുരക്ഷാപാളിച്ചക്കു കാരണമായി കാണിക്കുന്നത് നിയമപാലകരുടെ എണ്ണത്തിലുണ്ടായ കുറവാണ്.

തീവ്രവാദികള്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സാമൂഹികമാധ്യമങ്ങളാണ് തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രി ശൈഖ് ഹസീനക്കും അവാമി ലീഗിനും മതിയായ രാഷ്ട്രീയ അവബോധം ഇല്ളെന്നും ആരോപണമുണ്ട്. ഫാഷന്‍െറ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലാത്ത ഹസീന കൊലപാതകങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന നിസ്സംഗതക്കെതിരെ ബി.എന്‍.പിക്കും ജമാഅത്തെ ഇസ്ലാമിക്കും പ്രതിഷേധമുണ്ട്. ഐ.എസ് പോലുള്ള തീവ്രവാദ സംഘങ്ങള്‍ രാജ്യത്തില്ളെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.