ബംഗ്ലാദേശ് ഭീകരാക്രമണം: ബ്രിട്ടീഷ് പൗരന്‍ പിടിയില്‍

09:38am 5/8/2016
download (1)
ധാക്ക: ബംഗ്ലാദേശിലെ ധാക്ക കഫേ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പൗരനടക്കം രണ്ടു പേര്‍ പിടിയില്‍. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് വംശജന്‍ ഹസന്ത് കരീം, താഹ്മിദ് ഹസീബ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ധാക്ക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞമാസം ഒന്നിന് ധാക്കയിലെ നയതന്ത്രമേഖലയ്ക്കു സമീപം റസ്റ്ററന്റില്‍ നടത്തിയ ആക്രമണത്തില്‍ 22 പേരാണു കൊല്ലപ്പെട്ടത്. പിറ്റേന്നു പുലര്‍ച്ചെ വരെ നീണ്ട കമാന്‍ഡോ ഓപ്പറേഷനില്‍ ആറ് ഭീകരെ വധിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തെങ്കിലും ജമാ അതുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന സംഘടനയാണ് ആക്രമണം നടത്തിയെന്നാണു സര്‍ക്കാര്‍ പറയുന്നത്.