ബംഗ്ലാദേശ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജരായ മൂന്നു അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും

10:10am 03/7/2016

– പി.പി. ചെറിയാന്‍
Newsimg1_21919906
കാലിഫോര്‍ണിയ: ബംഗ്ലാദേശില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്നു അമേരിക്കന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ,സെര്‍ക്കില്ലിലെ സോഫമോര്‍ പത്തൊമ്പതു വയസുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി താരിഷി ജെയ്ന്‍, അറ്റ്‌ലാന്റാ എംറോയ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ അബിന്റ കബീര്‍, ഫറോസ് ഹൊസൈന്‍ എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു യൂണിവേഴ്‌സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു.

ധാക്കയിലെ ബാങ്കില്‍ താത്കാലിക ജോലിക്ക് കാലിഫോര്‍ണിയയില്‍ നിന്നു എത്തിയാതായിരുന്നു താരിഷി.

താരിഷി ജെയ്‌നിന്റെ അകാല നിര്യാണത്തില്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്‍ജിത സക്‌സേന അനുശോചനം അറിയിച്ചു. ഭാവിയെക്കുറിച്ചുള്ള ശുക്ഭപ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയായിരുന്നു തരീഷ എന്ന് അദ്ദേഹം പറഞ്ഞു.

ധാക്ക ഹോളി ആര്‍ട്ടിസന്‍ ബേക്കറിയില്‍ ബന്ദികളായി ഭീകരര്‍ തടഞ്ഞുവെച്ച നിരപരാധികളെ കത്തി ഉപയോഗിച്ച് ക്രൂരമായാണ് കൊലപ്പെടുത്തിയതെന്നു പോലീസ് അധികൃതര്‍ അറിയിച്ചു. ജൂലൈ ഒന്നിനു നടന്ന ഭീകരാക്രമണത്തില്‍ 22-ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.