10:40 AM 11/05/2016
ധാക്ക: ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ സര്‍ക്കാര്‍ നടപ്പിലാക്കി. ചൊവ്വാഴ്ച അര്‍ധരാത്രി ധാക്ക സെന്‍ട്രല്‍ ജയിലില്‍വെച്ച് അദ്ദഹേത്തെ തൂക്കിലേറ്റിയതായി നിയമ മന്ത്രാലയം അറിയിച്ചു. 1971ലെ ബംഗ്ളാദേശ് വിമോചനകാലത്തെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചാണ് 73കാരനായ നിസാമിക്ക് അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ 2014ല്‍ വധശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞയാഴ്ച അദ്ദഹത്തേിന്‍െറ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു. തുടര്‍ന്നാണ് അദ്ദഹേത്തെ കാശിംപൂര്‍ ജയിലില്‍നിന്ന് ധാക്ക സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
1971ലെ യുദ്ധക്കുറ്റത്തിന്‍െറ പേരില്‍ വധശിക്ഷലഭിക്കുന്ന ജമാഅത്ത് നേതാക്കളില്‍ ഏറ്റവും ഒടുവിലത്തെയാളാണ് മുതീഉര്‍റഹ്മാന്‍. നേരത്തെ, ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി അലി അഹ്സന്‍ മുഹമ്മദ് മുജാഹിദുള്‍പ്പെടെയുള്ള നേതാക്കളെ ട്രൈബ്യൂബണല്‍ വിധിയെ തുടര്‍ന്ന് വധിച്ചിരുന്നു. ശൈഖ് ഹസീന സര്‍ക്കാര്‍ രൂപവത്കരിച്ച ട്രൈബ്യൂണല്‍ ഇതിനകം 13 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. അന്താരാഷ്ട്ര സമിതികളുടെ പിന്‍ബലമില്ലാത്ത ട്രൈബ്യൂണലിനെതിരെ നേരത്തെ തന്നെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
1943ല്‍ ബംഗാള്‍ പ്രസിഡന്‍സിക്കുകീഴിലുള്ള ശാന്തി ഉപാസിനയില്‍ ജനിച്ച മുതീഉര്‍റഹ്മാന്‍ 1991-96 ലും 2001-06ലും പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 2001-03 കാലത്ത് കൃഷി വകുപ്പിന്‍െറയും 2003-06 കാലത്ത് വ്യവസായവകുപ്പിന്‍െറയും ചുമതലയുള്ള മന്ത്രിസ്ഥാനവും വഹിച്ചു. ഈ കാലത്ത് ബംഗ്ളാദേശ് ജമാഅത്ത് അധ്യക്ഷനുമായിരുന്നു അദ്ദഹേം.