ബഗ്ദാദില്‍ ചാവേറാക്രമണത്തില്‍ 29 മരണം

10:24am 26/3/2016
download

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബാഗ്ദാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഇസ്‌കന്ദരിയ ഗ്രാമത്തില്‍ നടന്ന ഫുട്ബാള്‍ മത്സരത്തിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.

ജയിച്ചവര്‍ക്കുള്ള ട്രോഫി വിതരണം ചെയ്യുന്നതിനിടെ ജനക്കൂട്ടത്തിന് നടുവില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.