ബഞ്ചമിന്‍ ഈപ്പന്‍ മേരിലാന്റില്‍ നിര്യാതനായി

12;56 pm 6/10/2016

– പി. പി. ചെറിയാന്‍
unnamed

മേരിലാന്റ് : പുനലൂര്‍ തോട്ടുകടവില്‍ എം. ഇ. ഈപ്പന്റെ (സിഎല്‍എസ്) മകന്‍ ബെഞ്ചമിന്‍ ഈപ്പന്‍ (54) നിര്യാതനായി. ബിസിനസുമായി ബന്ധപ്പെട്ട് ഡന്‍വറില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡെന്‍വര്‍ റോസ് മെഡിക്കല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ഭാര്യ ഡോ. നീനാ തോമസ് ഈപ്പന്‍. മക്കള്‍: പോള്‍ ഈപ്പന്‍, നേതന്‍ ഈപ്പന്‍(ചമവേമി), ഡോ. ജോണ്‍ ടി. ഈപ്പന്‍(മുംബൈ), ഹന്നാ സ്റ്റീഫന്‍സണ്‍(മയാമി, ഫ്‌ലോറിഡ) എന്നിവര്‍ സഹോദരങ്ങളാണ്. പൊതുദര്‍ശനത്തിന്റെ സ്ഥലം : സിഡാര്‍ റിഡ്ജ് കമ്മ്യൂണിറ്റി ചര്‍ച്ച് (2410 Spencerville Rd, Spencerville, MD-20868) സമയം : ഒക്ടോബര്‍ 9 വെളളി രാവിലെ 9.30 മുതല്‍ 12 വരെ. സംസ്കാര ശുശ്രൂഷ : Sidar Ridge Communtiy Church. സമയം: ഒക്ടോബര്‍ 9 വെളളി 12.15 മുതല്‍ 1.15 വരെ. തുടര്‍ന്ന് 4 മണിക്ക് യൂണിയന്‍ സെമിത്തേരിയില്‍ സംസ്കാരം നടക്കും.