ബന്ധു നിയമനം: കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു -ചെന്നിത്തല

01:45 pm 23/12/2016
download (2)
തൃശൂർ: യു.ഡി.എഫ് ഭരണകാലത്തെ ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരിടത്തും തന്‍റെ ബന്ധുവിനെ നിയമിച്ചിട്ടില്ല. തനിക്കെതിരായ പരാതി പുകമറ സൃഷ്ടിക്കാനാണ്. മറ്റുള്ളവരുടെ കാര്യം അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. തൃശൂരിൽ കെ. കരുണാകരൻ അനുസ്മരണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

യു.ഡി.എഫ് കാലത്തെ ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഉമ്മൻചാണ്ടിയും മറ്റു മന്ത്രിമാരും ഉൾപ്പടെയുള്ള 9 പേർക്കെതിരെയാണ് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. കെ.സി ജോസഫ്, കെ.എം മാണി, അനൂപ് ജേക്കബ്, പി.കെ ജയലക്ഷ്മി, രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ എന്നിവരും അന്വേഷണ പരിധിയിലുണ്ട്.