ബറാക് ഒബാമ ഹിരോഷിമ ഈ മാസാവസാനം സന്ദര്‍ശിക്കും

PM 10/05/2016

download (1)
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, രണ്ടാംലോക യുദ്ധത്തില്‍ അമേരിക്ക ബോംബിട്ട് നാമാവശേഷമാക്കിയ ഹിരോഷിമ നഗരം ഈ മാസാവസാനം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് ഒബാമ ഹിരോഷിമയിലത്തെുന്നത്. മെയ് 21നും 28നുമിടെയാണ് സന്ദര്‍ശനം. സംഭവം യാഥാര്‍ഥ്യമായാല്‍ പദവിയിലിരിക്കെ രണ്ടാംലോകയുദ്ധത്തിനു ശേഷം ജപ്പാന്‍ സന്ദര്‍ശിക്കുന്ന ആദ്യ യു.എസ് പ്രസിഡന്റാകും ഒബാമ.
മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഹിരോഷിമയിലത്തെിയിരുന്നുവെങ്കിലും പ്രസിഡന്റ് പദവിയൊഴിഞ്ഞ കാലത്തായിരുന്നു അത്. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിയറ്റ്‌നാം സന്ദര്‍ശിക്കാനും ഒബാമ താല്‍പര്യം പ്രകടിപ്പിച്ചതായി പ്രസ് സെക്രട്ടറി അറിയിച്ചു. 1945 ആഗസ്റ്റ് ആറിനാണ് ഹിരോഷിമയില്‍ അമേരിക്കയുടെ അണുബോംബ് പതിച്ചത്. 1,40,000 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ ഹിരോഷിമയുടെ ദുരന്തം പേറി. ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ക്രൂരത ആവര്‍ത്തിച്ചു.