ബലാത്സംഗകേസിലെ പ്രതിയെ സാമൂഹ്യപ്രവര്‍ത്തക ചെരിപ്പൂരി അടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

01:00pm 28/07/2016

download (4)
പൂണെ: മഹാരാഷ്ട്രയില്‍ പൂണെക്ക് സമീപമുള്ള ഗ്രാമത്തില്‍ ബലാത്സംഗകേസിലെ പ്രതിയെ സാമൂഹ്യപ്രവര്‍ത്തക ചെരിപ്പൂരി അടിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദോശായിയാണ് ആള്‍കൂട്ടത്തിനിടയില്‍ യുവാവിനെ മര്‍ദിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശ്രീകാന്ത് ലോധെ എന്ന 25 കാരനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പെണ്‍കുട്ടികളെ അപമാനിക്കുന്ന ഇയാളെ ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് തൃപ്തി ദോശായിയും സംഘത്തിലെ സ്ത്രീകളും പ്രതിയെ അടിച്ചത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പൊതുജനങ്ങള്‍ക്കിടയില്‍ വെച്ച് പ്രതിയെ മര്‍ദിച്ചത് അയാളെ പാഠം പഠിപ്പിക്കാന്‍ തന്നെയായിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ ചെറുക്കും. അതിനായി നിയമം കയ്യിലെടുക്കേണ്ടിവന്നാലും മടിക്കില്ളെന്ന് തൃപ്തി പ്രതികരിച്ചു.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് തൃപ്തി ദേശായിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പ്രതിയുടെ പിതാവുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറല്ളെന്നും മാനനഷ്ടത്തിന് പണം നല്‍കാമെന്നുമാണ് അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു.