ബലാത്സംഗത്തിനിരയായ യുവതിയുടെ ദയനീയ അവസ്ഥ വിവരിച്ച് ഫേസ്ബുക്കില്‍ ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്.

12:24 pm 03/11/2016
02-1443779700-20-1437389968-15-bhagyalakshmi-dubbing
കോഴിക്കോട്: ബലാത്സംഗത്തിനിരയായ യുവതിയുടെ ദയനീയ അവസ്ഥ വിവരിച്ച് ഫേസ്ബുക്കില്‍ ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്. രണ്ടുവര്‍ഷം മുമ്പ് തൃശൂര്‍ ജില്ലയില്‍ നടന്ന ഒരു സംഭവമാണ് വിവരിച്ചിരിക്കുന്നത്. ബലാത്സംഗത്തിനിരയായ സ്ത്രീയും ഭര്‍ത്താവും തന്നെ വന്നുകണ്ട് പറഞ്ഞതാണ് ഇക്കാര്യമെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവുള്‍പ്പെടെ നാലുപേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ പൊലീസിന്‍െറ ഭാഗത്തുനിന്നും അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണുണ്ടായത്. പീഡിപ്പിച്ച നാലുപേരും ഇപ്പോഴും മാനസിക പീഡനം തുടരുകയാണ്. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുതരുകയാണെങ്കില്‍ സ്വയം വെളിപ്പെടുത്താന്‍ യുവതി തയാറാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

സംഭവം ഗൗരവമാണെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ സ്പെഷൽ സെക്രട്ടറി പ്രഭാവർമ പ്രതികരിച്ചു.