ബലിപെരുന്നാള്‍ ഇന്ന്

09:07 AM 12/09/2016
images (5)
കോഴിക്കോട്: ത്യാഗത്തിന്‍െറയും സമര്‍പ്പണത്തിന്‍െറയും സ്മരണയില്‍ വിശ്വാസിലോകം ഇന്ന് ഈദുല്‍ അദ്ഹ (ബലിപെരുന്നാള്‍) ആഘോഷിക്കുന്നു. പ്രവാചകന്‍ ഇബ്രാഹീമിന്‍െറ ത്യാഗപൂര്‍ണമായ ജീവിതത്തിന്‍െറ ഓര്‍മയില്‍ ‘അല്ലാഹു അക്ബര്‍’ (ദൈവം ഏറ്റവും വലിയവന്‍) വിളികളുമായി വിശ്വാസികള്‍ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും ഒഴുകുമ്പോള്‍ വിശ്വാസനിറവില്‍ ജനലക്ഷങ്ങള്‍ മക്കയില്‍ ഹജ്ജിന്‍െറ നിര്‍വൃതിയിലായിരിക്കും.
പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിതം ലോകത്തിനായി സമര്‍പ്പിക്കുകയെന്ന സന്ദേശവുമായാണ് ഓരോ ബലിപെരുന്നാളും എത്തുന്നത്.