ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.

09:09 am 13/11/2016
download (1)
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ശാഹ് നൂറാനി ദര്‍ഗയിലെ ശിയാ വിഭാഗത്തിന്റെ ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം.
നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്ന് ബലൂചിസ്ഥാന്‍ ആഭ്യന്ത്ര മന്ത്രി സ്ഥിരീകരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചിയില്‍ നിന്ന് 250 കിലോമീറ്ററിലധികം അകലെയുള്ള ഒറ്റപ്പെട്ട പ്രദേശത്താണ് സ്ഫോടനം നടന്ന ദര്‍ഗ. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.