ബലൂചിസ്​താൻ വിഷയത്തിൽ മോദിക്ക്​ ആർ.എസ്.​എസ്​ പിന്തുണ

01: 20 pm 18/08/2016
download (3)
ന്യൂഡൽഹി: ബലൂചിസ്​താൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ആർ.എസ്​.എസ്​ നേതാവ്​ ഇ​ന്ദ്രേഷ്​ കുമാറി​​െൻറ പിന്തുണ. കൊലകളും കലാപങ്ങളും നടക്കുന്ന ഗിൽജിത്​– ബാൽട്ടിസ്​താൻ പ്രവിശ്യയിൽ മോദി എടുത്ത നിലപാട്​ ധാർമികമായ ശരിയാണെന്നും ഇന്ദ്രേഷ്​ കുമാർ പറഞ്ഞു.

ആക്രമണങ്ങൾകൊണ്ട്​ പാകിസ്​താൻ ബുദ്ധിമുട്ടുകയാണ്​. സ്വന്തം പൗരൻമാരെ അവർ​തന്നെ കൊന്നുകൊണ്ടിരിക്കുന്നു. മുസ്​ലിംകളിൽ ചില​രെ മൂന്നാംകിട പൗരൻമാ​രായാണ്​ അവർ കാണുന്നത്​. കശ്​മീരിനെ ആളിക്കത്തിക്കുന്നു. അതിനാൽ നിങ്ങൾ നല്ല അയൽക്കാരനും രാജ്യവുമാവുക. പണവും ആയുധങ്ങളും പാക്​ പതാകയും നൽകി പാകിസ്​താൻ കുഴപ്പങ്ങളുണ്ടാക്കുകയാ​െണന്നും അവർ കശ്​മീരികളെ പരസ്​പരം കൊല്ലിക്കുകയാണെന്നും ആർ.എസ്.​എസ്​ നേതാവ്​ വ്യക്​തമാക്കി.

സ്വതന്ത്യ ദിന പ്രസംഗത്തിൽ മോദി ബലൂചിസ്​താനിലെ പ്രക്ഷോഭകാരികളെ പിന്തുണച്ച്​ രംഗത്തെത്തിയിരുന്നു. ഭാരത സർക്കാറും മാധ്യമങ്ങളും ബലൂചിസ്​താനിലെ മനുഷ്യവകാശങ്ങളെ കുറിച്ച്​ മത്രമല്ല, അവിടുത്തെ സ്വത​ന്ത്ര്യ പ്ര​ക്ഷോഭത്തെ പിന്തുണക്കാനും ശ്രമിക്കുമെന്നായിരുന്നു ​മോദിയുടെ പരാമർശം.