ബലൂണില്‍ ഒറ്റയ്ക്ക് ലോകംചുറ്റിയ റഷ്യക്കാരന് റിക്കാര്‍ഡ്

07:06pm 23/7/2016
download (7)
മോസ്‌കോ: ബലൂണില്‍ ഒറ്റയ്ക്ക് ലോകംചുറ്റിയ റഷ്യക്കാരന് റിക്കാര്‍ഡ്. 11 ദിവസം തുടര്‍ച്ചയായി ബലൂണ്‍ പറത്തിയ ഫിയദോര്‍ കോനിക്കോവിച്ചാണ് റിക്കാര്‍ഡ് പറന്നുപിടിച്ചത്. ലോക വ്യോമ കായിക ഫെഡറേഷന്‍ ഫിയദോറിന്റെ റിക്കാര്‍ഡ് അംഗീകരിച്ചു. സമുദ്രനിരപ്പില്‍നിന്നും 10,000 മീറ്റര്‍ ഉയരത്തില്‍ 34, 000 കിലോമീറ്ററാണ് 64 കാരനായ ഫിയദോര്‍ ഒറ്റയ്ക്ക് ബലൂണില്‍ സഞ്ചരിച്ചത്. കഴിഞ്ഞ 12 ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍നിന്നും പറന്നുയര്‍ന്ന ബലൂണ്‍ ശനിയാഴ്ച പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ തന്നെ വീറ്റ്‌ബെല്‍റ്റില്‍ ഇറങ്ങി.