ബലൂണ്‍ പൊട്ടി കൊല്ലപ്പെട്ടവരില്‍ ആര്‍മി ഹോസ്പിറ്റല്‍ ചീഫും, ഭാര്യയും

12:48pm 2/8/2016

പി .പി .ചെറിയാൻ

unnamed (1)

ടെക്‌സസ്: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി എയര്‍ ബലൂണ്‍ പൊട്ടി കൊല്ലപ്പെട്ട പതിനാറു പേരില്‍ ആര്‍മി ഹോസ്പിറ്റല്‍ ബേണ്‍ ട്രയല്‍ യൂണിറ്റ് ചീഫ് മാറ്റ് റോവന്‍(34) ഭാര്യ സണ്‍ണ്ടെ റോവനും(34) ഉള്‍പ്പെട്ടിട്ടുള്ളതായി മാറ്റിന്റെ സഹോദരന്‍ ജോഷ്വവ അറിയിച്ചു. ശനിയാഴ്ച(ജൂലായ് 29) പതിനാറു പേരെ കയറ്റി ഉയരങ്ങളിലേക്ക് പറന്നുയര്‍ന്ന ഹോട്ട് എയര്‍ ബലൂണ്‍ പവര്‍ ലൈനില്‍ മൂട്ടിയാണെന്ന് പറയപ്പെടുന്നു. പൊട്ടി താഴെക്ക് പതിച്ച് അതിലുണ്ടായിരുന്ന 16 പേരും തല്‍സമയം കൊല്ലപ്പെടുകയായിരുന്നു. സെന്‍ട്രല്‍ ടെക്‌സസ് ഫീല്‍ഡില്‍ നിന്നും ശനിയാഴ്ച രാവിലെ 8 മണിക്കാണ് അപകട വിവരം ലഭിച്ചത്. പോലീസ് സംഭവ സ്ഥലത്ത് എത്തിചേര്‍ന്നപ്പോള്‍ കത്തികരിഞ്ഞ ജഡങ്ങളാണ് കാണാന്‍ കഴിഞ്ഞതെന്ന് നാഷ്ണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റ് ബോര്‍ഡ് വക്താവ് റോബര്‍ട്ട് പറഞ്ഞു. മാറ്റും, സണ്‍ണ്ടെയും സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ബേണ്‍ യൂണിററില്‍ നിരവധി ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു മാറ്റ് റോവന്‍.