ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഇരുപതാമത് ദു:ഖ്‌റോനോ പെരുന്നാള്‍

10.43 AM 02-09-2016
unnamed (7)
ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഇരുപതാമത് ദു:ഖ്‌റോനോ പെരുന്നാള്‍ വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആചരിക്കപ്പെടുന്നു.

മലങ്കരയുടെ പ്രകാശഗോപുരം എന്ന് അറിയപ്പെടുന്ന പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ഇരുപതാമത് ദു:ഖ്‌റോനോ പെരുന്നാള്‍ 2016 സെപ്റ്റംബര്‍ 3 ശനിയാഴ്ച ന്യൂയോര്‍ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ആചരിക്കപ്പെടുന്നു. വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയുടെ വളര്‍ച്ച ഏറെ കാംക്ഷിച്ചിരുന്ന പുണ്യ പിതാവിന്റെ ഓര്‍മ്മ അന്നേ ദിവസം വികാരി വന്ദ്യ ഗീവര്ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടും, പ്രത്യേക ദുഖ്‌റോനോ പ്രാത്ഥനകളോടും, നേര്‍ച്ച വിളമ്പോടും കൂടി കൊണ്ടാടുന്നതാണ്.

അന്നേ ദിവസം പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ ഞല്.എൃ.ഇ.അ.ഠവീാമ,െ ഇവശൃമവേമഹമരസലഹ ( Vicar, St. Joseph Syrian Orthodox Knanaya Church, Long Island) വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഒന്നാം ദിവസത്തെ വചന ശ്രുശൂഷ നടത്തുന്നതും ആയിരിക്കും.

മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി നോമ്പാചരണത്തിലും ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ദു:ഖ്‌റോനോ പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.

Church Address – 101 Pondfield Road West, Bronxville, NY 10708

For more details please visit: www.stmaryswhiteplains.com