ബഹിരാകാശത്തു കൂടുതല്‍ ദിവസം : ജെഫ് വില്യംസിന് പുതിയ യുഎസ് റിക്കാര്‍ഡ്

01.27 AM 28-08-2016
unnamed
പി. പി. ചെറിയാന്‍
നാസ(ഹൂസ്റ്റണ്‍)ബഹിരാകാശത്തു ഏറ്റവും കൂടുതല്‍ ദിവസം താമസിക്കുന്ന ബഹിരാകാശ സഞ്ചാരി എന്ന റിക്കാര്‍ഡ് ഇനി സ്വേയ്‌സ് സ്‌റ്റേഷന്‍ കമാന്‍ഡര്‍ ജെഫ് വില്യംസിന് സ്വന്തം. ഓഗസ്റ്റ് 24 ബുധനാഴ്ചയായിരുന്നു ജെഫ്, നിലവിലുളള ബഹിരാകാശ സഞ്ചാരി സ്‌കോട്ട് കെല്ലിയുടെ 520 ദിവസം എന്ന റിക്കാര്‍ഡ് തകര്‍ത്തത്.

രണ്ടാഴ്ച കൂടെ ബഹിരാകാശത്തു തങ്ങുന്ന ജെഫ് 534 ദിവസം പിന്നിട്ട് ഉപഗ്രഹത്തില്‍ നിന്നും പുറത്തു വരും. ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്തു തങ്ങിയ ലോക റിക്കാര്‍ഡ് ജെന്നഡി പഡല്‍ക്കായുടെ പേരിലാണ്. 878 ദിവസം.

സെപ്റ്റംബര്‍ 6ന് (യുഎസ് സമയം) ഭൂമിയില്‍ ലാന്റ് ചെയ്യുന്ന െജഫ് വില്യംസിന് ലോകത്തിലെ പരിചയ സമ്പന്നരായി ബഹിരാകാശ സഞ്ചാരികളുടെ ലിസ്റ്റില്‍ 14ാം സ്ഥാനം ലഭിക്കും. പുതിയ യുഎസ് റെക്കോര്‍ഡ് സ്ഥാപിച്ച ജെഫ് വില്യംസിന് നിലവിലുളള റെക്കോര്‍ഡ് ഉടമ സ്‌കോട്ട് കെല്ലി ആശംസാ സന്ദേശം അയച്ചു.

ബഹിരാകാശത്തു ഏറ്റവും കൂടുതല്‍ ദിവസം ചിലവഴിച്ച സ്ത്രീകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം പെഗി വിറ്റ്‌സണ്‍ എന്ന സഞ്ചാരിക്കാണ്.