ബഹ്റൈനില്‍ നിന്നും തട്ടികൊണ്ടുപോയ ഇന്ത്യക്കാരിയായ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി.

01:32 PM 04/08/2016
download (2)
മാനാമ: ബഹറൈനിലെ ഹൂറ ഏരിയില്‍ നിന്നും തട്ടികൊണ്ടുപോയ ഇന്ത്യക്കാരിയായ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ചയാണ് കാറിലിരിക്കുകയായിരുന്ന സാറ എന്ന അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയത്. കേസില്‍ ഏഷ്യക്കാരിയായ യുവതിയും സ്വദേശിയായ പുരുഷനും അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹൂറയില്‍ സ്ത്രീയുടെ താമസസ്ഥലത്തു നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെടുത്തത്.

ഹൂറ ഏരിയയില്‍ കാര്‍ നിര്‍ത്തി വെള്ളം വാങ്ങിക്കുന്നതിനായി മാതാവ് പുറത്തിറങ്ങിയപ്പോള്‍ സംഘം കാറ് തട്ടിയെടുത്ത് കടക്കുകയായിരുന്നു. കാറിന്‍റെ പിന്‍സീറ്റിലിരുന്ന കുഞ്ഞിനെയും ഒപ്പം കടത്തികൊണ്ടുപോയി. കുട്ടിയെ കണ്ടെ ത്തുന്നതിനായി 25 വാഹനങ്ങളിലായാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. കുട്ടിയുടെ കുടുംബാംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും പൊതുജനങ്ങളുടെ സഹായവും തേടിയിരുന്നു.