ബഹ്‌റിനിലെ ഹിദ്ദില്‍ കാണാതായ മൂന്നു വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

04:15pm 29/6/2016
images
മനാമ: കാറിന്റെ ഡിക്കിയിലാണു മൃതദേഹം കണ്ടെത്തിയത്. ഫെറാസ് മുഹമ്മദ് എന്ന ഈജിപ്ത് കാരനായ കുട്ടിയുടെ മൃതദേഹമാണു കിട്ടിയത്. കൂട്ടുകാരുമായി കളിക്കാന്‍ പോയ ഫെറോസിനെ ഞായറാഴ്ച വൈകിട്ടായിരുന്നു കാണാതായത്. ഫെറാസിന്റെ സഹോദരിയുടെ കാറില്‍ നിന്നാണു മൃതദേഹം കിട്ടിയത്.
കളിക്കുന്നതിനിടയില്‍ ഫെറാസ് കാറിന്റെ ഡിക്കിക്കുള്ളില്‍ കയറുകയും അബദ്ധത്തില്‍ ഉള്ളില്‍ നിന്നു ലോക്ക് ആകുകയുമാണെന്നാണു നിഗമനം. ഇതാറിയാതെയാണു കുടുംബാഗംങ്ങളും പോലീസും കുട്ടിക്കായി തിരച്ചില്‍ നടത്തിയത്. കാറില്‍ നിന്നു വരുന്ന ദുര്‍ഗന്ധം ശ്രദ്ധിച്ച വഴിയാത്രക്കാരനാണു വിവരം പോലീസിനെ അറിയിച്ചത്. ബഹ്‌റിനില്‍ ഇന്‍ഷുറന്‍സ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന മുഹമ്മദ് അഹമ്മദിന്റെ ഏക മകനാണ് ഫെറാസ്.