ബാഗ്ദാദിലെ ഭീകരാക്രമണം: മരണ സംഖ്യ 281 മറികടന്നു

10:00am 08/7/2016

images (1)
ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 281 ആയി. ആരോഗ്യ വകുപ്പാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കില്‍ മരിച്ചവരുടെ എണ്ണം 250 ആയിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ബാഗ്ദാദിലെ കരാഡ ഡിസ്ട്രിക്ടിലാണ് ഐഎസ് ആക്രമണം നടന്നത്. ഷിയാകളെ ലക്ഷ്യമിട്ട് തിരക്കേറിയ ഷോപ്പിംഗ് മേഖലയിലാണ് ഐഎസ് ആഞ്ഞടിച്ചത്. സമീപകാലത്ത് ഇറാക്കിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.