ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനം; 12 മരണം

01:00pm 24/04/2016
images (1)
ബാഗ്ദാദ്: ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനം സുരക്ഷാ സൈനികരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് അധികൃതര്‍ അറിയിച്ചു.

ഐ.സ് അനൂകൂലികളാണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹുസൈനിയ ജില്ലയിലെ ചെക്‌പോയിന്റിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറബ് അല്‍ ജാബൂരിലുണ്ടായ മറ്റൊരാക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഐ.എസ് കീഴടക്കിയ റമാദി, ഹിത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇറാഖി സൈന്യം തിരിച്ച് പിടിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ സര്‍ക്കാര്‍ സൈന്യത്തിനെതിരെ നിരവധി ആക്രമണങ്ങളാണ് ഇറാഖില്‍ റിപ്പോര്‍ട്ട് ചെയ്തത്.