ബാഡ്മിന്റണ്‍: അട്ടിമറി ജയത്തോടെ ശ്രീകാന്ത് ക്വാര്‍ട്ടറില്‍

12;24 pm 16/8/2016

download (2)
റിയോ: ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിടംബി അട്ടിമറി ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്ക് താരം ജാന്‍ ഒ ജോര്‍ഗന്‍സണെ കീഴ്‌പെടുത്തിയാണ് പതിനൊന്നാം റാങ്കുകാരനായ ശ്രീകാന്ത് വിജയിച്ചത്. സ്‌കോര്‍ 2119, 2119.പി.കശ്യപിന് ശേഷം ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന നേട്ടവും ശ്രീകാന്ത് സ്വന്തമാക്കി.

മികച്ച പോരാട്ടം കാഴ്ചവെച്ചാണ് ശ്രീകാന്ത് ഡാനിഷ് താരത്തെ കീഴടക്കിയത്. ആദ്യ ഗെയിമില്‍ നേടിയ മുന്‍തൂക്കം രണ്ടാം ഗെയിമിലും ആവര്‍ത്തിച്ചു. ക്വാര്‍ട്ടറില്‍ ചൈനീസ് താരം ലിന്‍ ഡാനാണ് ശ്രീകാന്തിന്റെ എതിരാളി. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ലിന്‍ ഡാനെ കഴിഞ്ഞ ചൈനീസ് ഓപണില്‍ ശ്രീകാന്ത് പരാജയപ്പെടുത്തിയിരുന്നു.